ഓട്ടോ മറിഞ്ഞ് ഗുരുതമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു.
കാഞ്ഞങ്ങാട് പുതിയകോട്ടയിൽ ഓട്ടോ മറിഞ്ഞ് ഗുരുതമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ്റിന് എതിർവശത്തെ സ്റ്റാന്റിലെ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ പുതിയകോട്ട ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ശബ്‌ദം കേട്ട് ഓടിക്കൂടിയ ആളുകൾ അനിലിനെ ഓട്ടോയിൽ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
No comments