സൗത്ത് ഇന്ത്യൻ ലവൽ ഓപ്പൺ കരാട്ടേ: കുമ്പളപ്പള്ളി എസ്കെജിഎം എയുപിഎസിന് ഉജ്ജ്വല വിജയം
ഊട്ടിയിൽ നടന്ന 12-ാമത് സൗത്ത് ഇന്ത്യ ലവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂളിന് ഉജ്ജ്വല വിജയം. വിദ്യാർത്ഥികളായ കെ.വി.വിഷ്ണു രഞ്ജൻ കത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനവും, കുമിത്തെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. അർജിത്ത് സജീവ് കത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ടി.വി.ആദിദേവ് കുമിത്തെ വിഭാഗത്തിൽ മൂന്നാം സ്ഥാനനവും, സാഹി ഹസൻ കത്ത, കുമിത്തെ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും നേടി.
No comments