Breaking News

സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന

പുതിയ അധ്യയന വർഷത്തിൻ്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25 തീയതികളിൽ നടക്കും. രാവിലെ 9 മണി മുതൽ ഒരു മണി വരെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശോധന. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ അറ്റകുറ്റപണികൾക്ക് ശേഷം എല്ലാ ഒറിജിനൽ രേഖകളുമായി പരിശോധനയ്ക്ക് വിധേയമാക്കി 'ചെക്ക്‌ഡ് " സ്റ്റിക്കർ പതിപ്പിക്കണം. തിരക്ക് ഒഴിവാക്കാനായി രജിസ്ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള എല്ലാ സീരിയൽ വാഹനങ്ങളും ഈമാസം 22 നും 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ 25 നുമാണ് ഹാജരാക്കേണ്ടത്. മെയ് മാസത്തിൽ ഫിറ്റ്നസ് പരിശോധന പാസായ വാഹനങ്ങളും മെയ്, ജൂൺ മാസങ്ങളിൽ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കേണ്ട വാഹനങ്ങളും ഈ പ്രത്യേക പരിശോധനയിൽ പങ്കെടുക്കേണ്ടതില്ല. അതേസമയം ജൂൺ മൂന്നുമുതൽ പരിശോധന സ്റ്റിക്കറുകൾ പതിക്കാത്ത ഒരു വാഹനവും സർവീസ് നടത്താൻ അനുവദിക്കുകയില്ല എന്ന് ജോയിന്റ് ആർ.ടി.ഒ സന്തോഷ് കുമാർ അറിയിച്ചു.

No comments