അച്ചാംതുരുത്തി പത്രവളപ്പ് തറവാട്ടിലെ കളിയാട്ട ചടങ്ങുകൾ സമാപിച്ചു.
അച്ചാംതുരുത്തി പത്രവളപ്പ് തറവാട്ടിലെ കളിയാട്ട ചടങ്ങുകൾ സമാപിച്ചു.
സമാപന ദിവസം രാവിലെ കുലദേവതയായ ഉച്ചൂളി കടവത്ത് ഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തിയും അരങ്ങിലെത്തി തുലാഭാരം, അന്നദാനം എന്നിവയുമുണ്ടായി. പ്രസാദവിതരണത്തോടെ സമാപിച്ചു. തലേന്നു രാത്രി അച്ചൻ തെയ്യം, രക്തചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടി. അന്നദാനവുമാരുക്കി. പായസവിതരണത്തിനായി സ്പോൺസർ ചെയ്ത 10,000 രൂപ വീതം ഗോപാലകൃഷ്ണൻ മാഷ്, ഡോ. ശ്രീജ സുനിൽകുമാർ തൃക്കരിപ്പൂർ എന്നിവർ ഭാരവാഹികൾക്കു കൈമാറിയതായി തറവാട് പ്രസിഡന്റ് എം.ദാമോദരൻ അറിയിച്ചു.
No comments