Breaking News

36ാം വാർഷികം നടത്തി

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി വേറിട്ട പരിപാടികളോടെ വൈവിധ്യമാർന്ന രീതിയിൽ മുപ്പത്തി ആറാം വാർഷികാഘോഷം സംഘടിപ്പിച്ചു.
കലാവേദി അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഇമ്പമാർന്ന കവിതകൾ കോർത്തിണക്കി ഒരുക്കിയ കാവ്യശിൽപം ശ്രദ്ധേയമായി. കലാവേദി പ്രസിഡന്റ് കെ.നന്ദകുമാറാണ്  കാവ്യശിൽപം സംവിധാനം ചെയ്തത്. മുതിർന്ന ട്രിപ്പിൾ ഡ്രം, ജാസ് ഡ്രം ആർട്ടിസ്റ്റ് പി.ടി. വേണുഗോപാലൻ, പരസ്യകലയിലും അമേച്വർ നാടക രംഗത്ത് രംഗപട കലാകാരനായി പ്രവർത്തിക്കുകയും ചെയ്തു വരുന്ന കൃഷ്ണ ആർട്സ് പ്രൊപ്രൈറ്റർ എ.കെ. കൃഷ്ണൻ എന്നിവരെ ജനകീയ ഡോക്ടറും പൊതുപ്രവർത്തകനുമായ ഡോ.വി.സുരേശൻ ആദരിച്ചു. ആദരസമ്മേളനത്തിൽ കലാവേദി പ്രസിഡന്റ് കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. കെ.സതീഷ് കുമാർ, കെ.ദിനേശൻ, എ.സോമരാജൻ, കെ.രേഖ എന്നിവർ പ്രസംഗിച്ചു. കലാവേദി സെക്രട്ടറി കെ.സതീശൻ സ്വാഗതവും പി.പ്രശാന്ത് നന്ദിയും പറഞ്ഞു. സുഭാഷ് അറുകര പാട്ടരങ്ങ് അവതരിപ്പിച്ചു. ഭരതനാട്യം, സെമി ക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, സ്വാഗതഗാനം, ഗാനാലാപനം എന്നിവയും അരങ്ങേറി.

No comments