Breaking News

ക്വയറ്റ് റിവഞ്ച് ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓൺ ഇന്ന് നീലേശ്വരം വ്യാപാര ഭവനിൽ

അക്ഷയ് എന്റർടെയിൻമെന്റിന്റെ ആദ്യ ഹ്രസ്വചിത്രം ക്വയറ്റ് റിവഞ്ചിന്റെ സ്വിച്ച് ഓൺ ഇന്ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം വ്യാപാര ഭവനിൽ നടക്കും.
എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സുധി ഓർച്ചയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സിനിമാ നാടക പ്രവർത്തകൻ കണ്ണങ്കൈ കുഞ്ഞിരാമൻ സ്വിച്ച് ഓൺ നിർവഹിക്കും. എം.വി.ഭരതൻ നീലേശ്വരം അധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ ഇ.ഷജീർ മുഖ്യാതിഥിയാകും. നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, സന്തോഷ് ഒഴിഞ്ഞവളപ്പ്, സജീവൻ വെങ്ങാട്ട്, പ്രദീപ് ഓർച്ച, ടി.വി. സജീവൻ എന്നിവർ ആശംസകൾ നേരും. സംവിധായകനും അവതാരകനുമായ ഗംഗൻ ആയിറ്റി സിനിമാ നിരൂപണം നടത്തും. സദ്ദാം, മഞ്ഞുപെയ്യുന്ന രാത്രി തുടങ്ങിയ നോവലുകളുടെ രചയിതാവാണ് സുധി ഓർച്ച. നീലേശ്വരം പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സുധി ഓർച്ച, കെ.വി.സുരേഷ് കുമാർ, കുന്നത്ത് നാരായണൻ, സിനി രാജൻ കാഞ്ഞങ്ങാട്, വി.വി.എസ്. നമ്പൂതിരി എന്നിവർ സംബന്ധിച്ചു.

No comments