കെഎസ്ടിഎ കാസറഗോഡ് ജില്ലാ പഠന ക്യാമ്പ് ഇന്നു സമാപിക്കും.
മടിക്കൈ അമ്പലത്തുകര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വരുന്ന കെഎസ്ടിഎ കാസറഗോഡ് ജില്ലാ പഠന ക്യാമ്പ് ഇന്നു സമാപിക്കും.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന, എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ.ലസിത, എം.ഇ.ചന്ദ്രാംഗദൻ, ജില്ലാ ട്രഷറർ ഡോ. കെ.വി.രാജേഷ്, സെക്രട്ടറി ടി.പ്രകാശൻ സംഘാടക സമിതി ചെയർമാൻ കെ നാരായണൻ, ഒ.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ.കെ.ബീന, അഡ്വ. പി.പി.ശ്യാമളാ ദേവി, പി.കെ.പ്രേംനാഥ്, ടി.കെ. ദേവരാജൻ എന്നിവരാണ് വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നത്.
No comments