എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടന്ന ക്ലാസിന് ഫാത്തിമത്ത് ഷാന നസ്രീൻ നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.രതീഷ് സ്വാഗതം പറഞ്ഞു. കെ.സനു മോഹൻ, അമൃത സുരേഷ് എന്നിവർ പ്രസംഗിച്ചു. ഉപരിപഠനം എന്ത് എങ്ങനെ ? 4 വർഷ ഡിഗ്രി അറിയേണ്ടതെല്ലാം എന്നീ വിഷയങ്ങളിലാണ് കരിയർ മാപ്പ് എന്ന പേരിൽ ക്ലാസ് നടത്തിയത്.
No comments