നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിർമിക്കുന്ന ലിഫ്റ്റിന്റെ അടിത്തറയൊരുങ്ങി.
നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിർമിക്കുന്ന ലിഫ്റ്റിന്റെ അടിത്തറയൊരുങ്ങി.
ഏപ്രിലിലാണ് ഇതിനായി മണ്ണ് നീക്കിത്തുടങ്ങിയത്. 2 കോടി രൂപ എസ്റ്റിമേറ്റിലാണ് നിർമാണ്. കാസറഗോഡ് ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് സൗകര്യം വരുന്നതോടെ, വയോധികരായ യാത്രക്കാർക്ക് ഏറെ സൗകര്യമാകും. കാസറഗോഡ് ജില്ലയിൽ ചെറുവത്തൂർ, കുമ്പള റയിൽവേ സ്റ്റേഷനുകളിലും കണ്ണൂർ ജിലയിൽ പഴയങ്ങാടി റയിൽവേ സ്റ്റേഷനിലും ലിഫ്റ്റ് പാസായിട്ടുണ്ട്. നീലേശ്വരം ഉൾപ്പെടെ ഇവിടങ്ങളിലെല്ലാം സിസിടിവി നിരീക്ഷണ ശൃംഖലയും വരും.
No comments