മലബാർ മാംഗോഫെസ്റ്റ് - മധുരം 2024 ൽ മൂന്നാം ദിവസവും ജനത്തിരക്ക്.
പടന്നക്കാട് കാർഷിക കോളേജ് സ്‌റ്റുന്ധന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ കോളേജ് ക്യാമ്പസിൽ നടന്നു വരുന്ന മലബാർ മാംഗോഫെസ്റ്റ് - മധുരം 2024 ൽ മൂന്നാം ദിവസവും ജനത്തിരക്ക്.
മേളയുടെ ആദ്യത്തെ 2 ദിവസങ്ങളിൽ മാത്രം 5 ടണ്ണോളം മാമ്പഴങ്ങൾ വിറ്റതായാണ് കണക്ക്. സിന്ദൂരം, ബംഗനപ്പള്ളി, കലാപ്പാടി. നീലം, മല്ലിക തുടങ്ങിയ ദക്ഷിണേന്ത്യൻ മാമ്പഴയിനങ്ങൾക്ക് ആവശ്യക്കാർ തിരക്കു കൂട്ടി. ഡ്രാഗൺ ഫ്രൂട്ട്, കുറ്റി കുരുമുളക്, വിവിധയിനം മാവിൻ തൈകൾ തുടങ്ങി വിവിധയിനം കാർഷിക വിളകളും വിൽപനയ്ക്കുണ്ട്. ഫുഡ് കോർട്ടിൽ രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ തയാറാക്കുന്നത് കോളേജ് വിദ്യാർത്ഥികൾ തന്നെയാണ്.
മേളയുടെ മാറ്റുകൂട്ടാൻ കലാ സാംസ്കാരിക പരിപാടികളും ഉണ്ട്. ഒഴിഞ്ഞവളപ്പ് റെഡ്സ്റ്റാർ ക്ലബ് അലാമിക്കളി അവതരിപ്പിച്ചു. ഇന്ന് തേനീച്ച, ചെറു തേനീച്ച കൃഷി സെമിനാറുകൾ നടത്തി. മാമ്പഴമേള നാളെ സമാപിക്കും. രാവിലെ 10 മുതൽ 1 മണി വരെ കൃത്യത കൃഷിരീതി എന്ന വിഷയത്തിൽ സെമിനാറും ഉണ്ടാകും.
No comments