Breaking News

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന് ആന്ധ്രയിലേക്ക് കടന്ന പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന് ആന്ധ്രയിലേക്ക് കടന്ന പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു.
കർണാടക കുടക് നാപോക് സ്വദേശി പി.എ.സലീമിനെ (35) യാണ് പ്രത്യേക അന്വേഷണ സംഘം രാത്രി കാഞ്ഞങ്ങാട്ടെത്തിച്ചത്. ഫോൺ ഉപയാഗിക്കാത്ത ഇയാൾ മറ്റൊരു ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചപോഴാണ് പോലീസിന്റെ പിടി വീണത്. ആന്ധ്രപ്രദേശ് കുർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. മെയ് 15 ന് ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന് വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുടകിലും നാട്ടിലും പോകാൻ സാധ്യതയുള്ളയിടങ്ങളിലുമെല്ലാം തിരഞ്ഞിട്ടും ആളെ കണ്ടെത്താൻ സാധിക്കാത്തതോടെ സൈബർ സെല്ലിന്റെ സഹായം തേടി. അതീവ രഹസ്യമായി നടന്ന സമർത്ഥമായ നീക്കത്തിനൊടുവിൽ പ്രതിയെ കുടുക്കുകയും ചെയ്തു.

No comments