Breaking News

സംഗീതസഭയുടെ വാർഷികാഘോഷ പരിപാടികൾ നീലേശ്വരത്ത് നടന്നു.

കർണാടക സംഗീതജ്ഞൻ കല്യാശ്ശേരി കൃഷ്ണൻ നമ്പ്യാർ ഭാഗവതരുടെ സ്മരണയ്ക്കായി ശിഷ്യർ രൂപീകരിച്ച സംഗീതസഭയുടെ വാർഷികാഘോഷ പരിപാടികൾ നീലേശ്വരത്ത് നടന്നു.
പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് കൃഷ്ണം 24 എന്ന പേരിൽ ആഘോഷ പരിപാടികൾ നടത്തിയത്. പ്രൊഫ.കെ.പി.ജയരാജൻ, സി.രമ ടീച്ചർ, കെ.നരേന്ദ്രൻ, ഷാജികുമാർ തുരുത്തി, പ്രവീൺകുമാർ വെള്ളിക്കോത്ത് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാഗവതരുടെ ശിഷ്യർ ചേർന്ന് ഷാജികുമാർ തുരുത്തിയുടെ നേതൃത്വത്തിൽ ത്യാഗരാജ ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം നടത്തി. ഷാജികുമാർ തുരുത്തി, നരേന്ദ്രൻ കരിങ്ങാട്ട്, കുമാരൻ കുമ്പളപ്പള്ളി, രാജൻ കയ്യൂർ, പ്രവീൺ കുമാർ, നിരഞ്ജിനി ജയരാജ്, ചിത്രകല ചന്ദ്രൻ, രാജേശ്വരി അശോക്, രമണി ബാലകൃഷ്ണൻ എന്നിവർ ആലാപനം നടത്തി. രാജീവ് ഗോപാൽ (മൃദംഗം), ദിജേഷ് (വയലിൻ) എന്നിവർ പശ്ചാത്തലമൊരുക്കി. വിദ്വാൻ ഹരികൃഷ്ണൻ മൂഴിക്കുളം പ്രധാന കച്ചേരി അവതരിപ്പിച്ചു. ഇടപ്പള്ളി അജിത് കുമാർ (വയലിൻ), പാലക്കാട് മഹേഷ് കുമാർ (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പശ്ചാത്തലമൊരുക്കി.

No comments