Breaking News

പഴയ സ്ലീപ്പറുകൾ ഇവിടെ നിന്ന് ലോറിയിൽ കൊണ്ടുപോകുന്നത് മതിയായ സുരക്ഷയില്ലാതെ.

നീലേശ്വരം റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള റെയിൽവേയുടെ 26 ഏക്കർ സ്ഥലത്ത് കൂടിയിട്ട പഴയ സ്ലീപ്പറുകൾ ഇവിടെ നിന്ന് ലോറിയിൽ കൊണ്ടുപോകുന്നത് മതിയായ സുരക്ഷയില്ലാതെ.
അൽപസമയം മുമ്പ് ഇവിടെ നിന്ന് ലോറിയിൽ കൊണ്ടുപോകവെ ഒരു സ്ലീപ്പർ ലോറിയിൽ നിന്ന് റോഡിലേക്ക് വീണു. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിന്ന് തിരിഞ്ഞു വന്ന ലോറി മേൽപ്പാലത്തിന് താഴെയെത്തിയ ഉടനെയായിരുന്നു ഇത്. കിലോക്കണക്കിന് ഭാരമുള്ള കോൺക്രീറ്റ് സ്ലീപ്പർ ആണ് ഇവിടെയുള്ള റിക്ഷാ സ്റ്റാന്റിന് സമീപം രാജാസ് സ്കൂൾ ഗേറ്റിന് തൊട്ടടുത്തായി ഊർന്നു വീണത്. തത്സമയം ഇവിടെ വാഹനങ്ങളോ ആളുകള ഇല്ലാത്തതിനാൽ അപകടമൊഴിവായി. സ്ലീപ്പറുകൾ കയറ്റിയ ലോറി വരിഞ്ഞു കെട്ടി സുരക്ഷിതമാക്കാതെ കരിന്തളം ഭാഗത്തേക്ക് പോകുകയായിരുന്നു. സ്ലീപ്പർ റോഡിൽ വീണതോടെ ഓടിക്കൂടിയവർ സുരക്ഷയൊരുക്കാതെ കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് ലോറി ക്കാരോട് കയർത്തു. കല്ല് കയറ്റിക്കൊണ്ടു പോകുന്ന ലോറിയിൽ നിന്ന് കല്ല് ഊർന്നു വീണ് തിരുവനന്തപുരത്ത് ഒരു വിദ്യാർത്ഥി മരിച്ചത് ഈയിടെയാണ്. നീലേശ്വരം മേഖലയിൽ ഭാരമേറിയ ലോഡുമായി സുരക്ഷയില്ലാതെ അപകട ഭീഷണി ഉയർത്തി പായുന വാഹനങ്ങൾ ഏറെയാണ്. ഇത് പരിശോധിക്കാനോ തടയാനോ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുമുണ്ട്.

No comments