Breaking News

കാണാതായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിൽ തിരിച്ചെത്തി.

ഏപ്രിൽ 29 ന് രാവിലെ മുതൽ കാണാതായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിൽ തിരിച്ചെത്തി.
കാഞ്ഞങ്ങാട് എൽ.വി. ടെമ്പിളിന് സമീപം വിനായക തിയറ്റർ പരിസരത്തെ യു.ശ്രീ നാരായണ കമ്മത്താണ് (64) വീട്ടിൽ തിരിച്ചെത്തിയത്. യൂത്ത് ഓഫ് ജിഎസ്ബിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴി ശ്രമം നടത്തിയിരുന്നു. വിവിധ ഭാഗങ്ങളിലെ സമുദായാംഗങ്ങളുടെയും പരിചയക്കാരുടെയും സഹായവും തേടി. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസും വ്യാപകമായ അന്വേഷണം നടത്തി വരികയായിരുന്നു.

No comments