Breaking News

അനുമോദന സമ്മേളനം നടത്തി

കേരള കോൺഗ്രസ് ബി കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്തെ ജില്ലാ കമ്മിറ്റി ഓഫീസിൽ അനുമോദന സമ്മേളനം നടത്തി.
എസ്എസ്എൽസി, എൽഎസ്എസ് ജേതാക്കളെയാണ് അനുമോദിച്ചത്. ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് രാജീവൻ പുതുക്കുളം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പൂങ്കാവനം, യൂത്ത് ഫ്രന്റ് ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, അഗസ്ത്യൻ നടക്കൽ, എസ്. പവിത്രൻ, എൻ. വിട്ടൽദാസ്, കെ.മോഹനൻ, ഷിജില, ക്ലാര അഗസ്ത്യൻ, ആര്യനന്ദ മോഹൻ, പ്രാർത്ഥന സന്തോഷ് എന്നിവർ പ്രസംഗിച്ചു.

No comments