Breaking News

വാഴുന്നോറടി വെൽനസ് ക്ലിനിക്കിൽ 15 ദിവസമായി ഡോക്ടർ ഇല്ല.

വാഴുന്നോറടി വെൽനസ് ക്ലിനിക്കിൽ 15 ദിവസമായി ഡോക്ടർ ഇല്ല. നഗര ആരോഗ്യ പദ്ധതി പ്രകാരം 2 മാസം മുമ്പ് കാഞ്ഞങ്ങാട് നഗരസഭ ഏർപ്പെടുത്തിയ ക്ലിനിക് ആണിത്. ഇവിടേക്ക് നിയോഗിച്ച ഡോക്ടർ അവധിയിലാണ്. പകരം സംവിധാനം ഒരുക്കാതെ ഇവിടെ ചികിത്സ തേടിയെത്തുന്നവരെ പരിഹസിക്കുന്ന നിലപാടാണ് നഗരഭരണാധികാരികൾ സ്വീകരിക്കുന്നതെന് വാഴുന്നോറടി മേഖലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി 5 ജീവനക്കാരെയും നിയോഗിച്ച് നാട്ടുകാർക്ക് യാതൊരു പ്രയോജനവുമില്ലാതെ ലക്ഷങ്ങൾ പൊടിക്കുന്ന നഗരസഭ അധികാരികൾക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനും യോഗം തീരുമാനിച്ചു. പ്രഭാകരൻ വാഴുന്നോറടി,
അനിൽ വാഴുന്നോറടി, രവീന്ദ്രൻ ചേടിറോഡ്, രാജൻ തെക്കേക്കര, ചന്ദ്രശേഖരൻ മേനിക്കോട്ട്, മനോജ്‌ ഉപ്പിലിക്കൈ, സുകുമാരൻ മണ്ഡലം ,ബാബു പാടിയിൽ, ആലാമി ചേടിറോഡ്, പി.സരോജ , കെ കമലാഷി, ലതസതീഷ്, ചന്ദ്രിക മോനാച്ച, ടി വി ശ്യാമള, റഫീന റസാക്ക്, മിനി ചന്ദ്രൻ ,എം സുമതി, ഷിബിൻ ഉപ്പിലിക്കൈ പ്രസാദ് ഉപ്പിലിക്കൈ പദ്മനാഭൻ മണ്ഡലം, കുഞ്ഞികൃഷ്ണൻ ചുട്ടുവം, രാധാകൃഷ്ണൻ മണിയാണി, കെ.കെ. പിഷാരടി എന്നിവർ സംസാരിച്ചു,

No comments