Breaking News

വോട്ടെണ്ണൽ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാധാനപരമായി വിജയാഹ്ലാദ പ്രകടനങ്ങൾ നടത്താൻ തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ ജൂൺ 4 ന് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാധാനപരമായി വിജയാഹ്ലാദ പ്രകടനങ്ങൾ നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പിൽ ജയിക്കുന്ന രാഷ്ട്രീയ കക്ഷികൾ മാത്രം പ്രകടനങ്ങൾ നടത്തിയാൽ മതിയെന്നും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ നീലേശ്വരം എസ്ഐ, ടി.വിശാഖ് അധ്യക്ഷത വഹിച്ചു. സിഐ, കെ.വി.ഉമേശൻ കാര്യങ്ങൾ വിശദീകരിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സംബന്ധിച്ചു.

No comments