Breaking News

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി.

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം അനശ്വര കലാകായിക വേദിയുടെ സഹകരണത്തോടെ പുസ്തക ചർച്ച നടത്തി.
പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒ.വി.വിജയന്റ കടൽത്തീരത്ത് എന്ന കഥയാണ് ചർച്ച ചർച്ച ചെയ്തത്. കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയും ആയ നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി. മാനവർമ രാജ അധ്യക്ഷത വഹിച്ചു. പി.യു.ചന്ദ്രശേഖരൻ, പി.വിനോദ് കുമാർ, എം. പങ്കജാക്ഷി, എം.മധുസൂദനൻ, കെ.ആനന്ദവല്ലി, പി.എം.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments