Breaking News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ബേക്കൽ തൃക്കണ്ണാട് കടൽത്തീരത്ത് കടൽ കയറിയത് ഒന്നര മീറ്ററിൽ അധികം ഉയരത്തിൽ.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ബേക്കൽ തൃക്കണ്ണാട് കടൽത്തീരത്ത് കടൽ കയറിയത് ഒന്നര മീറ്ററിൽ അധികം ഉയരത്തിൽ.
കോട്ടിക്കുളം വില്ലേജ് പരിധിയിലായിരുന്നു കടലേറ്റം. എന്നാൽ ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ, കടലേറ്റമുണ്ടായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കുന്നതിന് പുതിയ പ്രപ്പോസൽ നിർമിക്കുന്നതിന് പുതിയ പ്രപ്പോസൽ സമർപ്പിക്കാൻ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ നിർദേശിച്ചു. കടലേറ്റമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു ഇത്. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് ഈ നിർദേശം നൽകിയത്. നബാർഡ് സഹായത്തോടെ കടൽ സംരക്ഷണ ഭിത്തി നിർമിക്കാൻ 10 ദിവസത്തിനകം പ്രപ്പോസൽ സമർപ്പിക്കാനാണ് കലക്ടറുടെ നിർദേശം.

No comments