കളനാട് റെയില്‍വേ സ്‌റ്റേഷനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മേൽപ്പറമ്പ് അരമങ്ങാനം ഉലൂജിയിലെ അനിൽ കുമാറിനെ (40) കളനാട് റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷന് 200 മീറ്റർ തെക്കുമാറിയാണ് മൃതദേഹം കണ്ടെത്തിയത്. പൊതുപ്രവർത്തകൻ സാലി കീഴൂർ മേൽപറമ്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അനിൽ കുമാറാണെന്ന് തിരിച്ചറിഞ്ഞത്. നിർമാണത്തൊഴിലാളിയാണ് അനിൽ. പിതാവ്: പരേതനായ ചന്ദ്രപ്പ. മാതാവ്: പരേതയായ ശാരദ. ഭാര്യ: ബിന്ദു. മക്കൾ: ശാശ്വത്, ശിവാനി. സഹോദരങ്ങൾ: ഉമേഷ് റാവു, ഉദയകുമാർ, ബേബി, വീണാ റാണി. മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments