കാസറഗോഡ് ജില്ലയ്ക്ക് നാളെ 40 വയസ്.
1984 മെയ് 24 ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ച കാസറഗോഡ് ജില്ലയ്ക്ക് നാളെ 40 വയസ്.
നാൽപതാം പിറന്നാളിന്റെ ഓർമയ്ക്ക് നാളെ കാസറഗോട്ടെ കലക്ടറേറ്റിനു സമീപം 40 ഫലവൃക്ഷത്തൈകൾ നടും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വനം വകുപ്പ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരത്തിന്റെ തൈ നട്ട് കലക്ടർ കെ.ഇമ്പശേഖർ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2:30 ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുന്ന പരിപാടിയിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് അധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും ജില്ലാ ഓഫിസുകൾക്ക് സമീപം ഫലവ്യക്ഷത്തൈ നടും. കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും നാളെ രാവിലെ ആഘോഷ പരിപാടികളുണ്ടാകും.
No comments