40 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ചെങ്കിലും രാജ്യസുരക്ഷയെക്കരുതി വിശ്രമിക്കാനില്ല
40 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ചെങ്കിലും രാജ്യസുരക്ഷയെക്കരുതി വിശ്രമിക്കാനില്ലെന്ന നിലപാടിലാണ് കാസറഗോഡ് ജില്ലയിൽ കമ്പല്ലൂർ തെക്കേവീട്ടിലെ ടി.വി.കൃഷ്ണൻ.
പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ എഞ്ചിനിയറിങ് വിഭാഗത്തിലെ മാസ്റ്റർ സൂപ്പർവൈസർ പദവിയിലിരിക്കെയാണ് ഇദ്ദേഹം വിരമിച്ചത്. ഇദ്ദേഹത്തിനൊപ്പം സീനിയർ തസ്തികകളിലെ 40 പേർ കൂടി വിരമിച്ചതോടെ സ്ഥാപനത്തിൽ പരിചയ സമ്പത്തും പ്രാവീണ്യവുമുള്ളവർ ഇല്ലാതായി. ഇതോടെയാണ് വിരമിച്ച ശേഷവും തിരികെ ജോലിയിൽ പ്രവേശിക്കാൻ സ്ഥാപനം ആവശ്യപ്പെട്ടത്. വിശ്രമ ജീവിതത്തേക്കാളും രാജ്യസുരക്ഷയാണ് പ്രധാനമെന്ന് കരുതുന്നതിനാൽ ഈ നിർദേശം സ്വീകരിച്ച് വീണ്ടും ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയക്കര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1983 ആഗസ്റ്റില്‍ പതിനെട്ടാമത്തെ വയസിലാണ് ഇദ്ദേഹം പട്ടാളത്തിൽ ചേർന്നത്. യുദ്ധങ്ങളില്‍ സജീവമായി ഉപയോഗിക്കുന്ന ടാങ്കറിന്റെ ടെക്‌നീഷ്യനായി ഹൈദരാബാദിലായിരുന്നു നിയമനം.അതേ സമയം തന്നെ ഹൈദരാബാദിലെ ഇഎംഇ കോളേജില്‍
ഡിപ്ലോമ ഇൻ
എയറനോട്ടിക്കല്‍ എഞ്ചിനിയറിങ് കോഴ്‌സും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പരിശീലനത്തിന് ശേഷം നാസിക്കിലാണ് നിയമനം ലഭിച്ചത്. കാര്‍ഗില്‍ യുദ്ധമുഖത്ത് ടെക്‌നിക്കല്‍ വിഭാഗത്തില്‍ സദാസമയവും പൊഖ്റാൻ അണുവിസ്‌ഫോടന സമയത്തുണ്ടായ പ്രശ്‌നങ്ങള്‍ നേരിടുന്നതിലും പൂര്‍ണ സമയം കര്‍മ്മനിരതനായി. മണിപ്പൂര്‍, നാഗാലാന്റ്, ഝാന്‍സി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം നാസിക്കില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബംഗളൂരു എച്ച്.എ എല്ലിൽ (ഹിന്ദുസ്ഥാന്‍ എറനോട്ടിക്കല്‍ ലിമിറ്റഡ്) 2003 നവംബര്‍ മൂന്നിന് ഹെലികോപ്റ്റര്‍ എന്‍ജിനീയറിംങ് വിഭാഗത്തിന്റെ ടെക്‌നീഷ്യനായി നിയമനം ലഭിച്ചു. 2004 മുതല്‍ 2011 വരെ നാസികില്‍ കസ്റ്റംസ് സപ്പോര്‍ട്ടിങും ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡിലും പ്രവര്‍ത്തിച്ചു. 2011 മുതല്‍ 17 വരെ കൊച്ചി ഐഎന്‍എസ് ഗരുഡയില്‍ നേവി കസ്റ്റംസ് സപ്പോര്‍ട്ടിങ് ടെക്‌നിക്കല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ ആദ്യത്തെ പ്രളയ സമയത്ത് നേവിയെ പൂര്‍ണമായും സഹായിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. തുടര്‍ന്ന് 2017 മുതല്‍ 2024 ഏപ്രില്‍ 30 വരെ ബാഗ്ലൂര്‍ എച്ച്എഎല്‍ ആസ്ഥാനത്തെ സേവനത്തോടെയാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. ഭാര്യ: കെ.പിസതി മക്കള്‍: ടി.വി.വിഷ്ണുപ്രിയ, ടി.വി. ആര്യകൃഷ്ണന്‍.
No comments