Breaking News

പ്രതിഷേധ ജ്വാല മെയ്‌ 3 ന്

മാനവ സംസ്കൃതി കാസറഗോഡ് ജില്ലാ കമ്മിറ്റി മെയ് 3 ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ പ്രതിഷേധ ജ്വാല ഒരുക്കും.
വൈകുന്നേരം 6 മണിക്കാണ് പരിപാടി. ഡോ. ഖാദർ മാങ്ങാട്, ഡോ. അജയകുമാർ കോടോത്ത് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികൾക്കെതിരെ വർഗീയചിഹനങ്ങൾ ചാർത്തിയും ഇല്ലാക്കഥകൾ മെനഞ്ഞും ആക്ഷേപിച്ച, വർഗീയ വിഷം ചീറ്റുന്ന ഇടത് സാംസ്കാരിക ജീർണതയ്ക്കെതിരെയാണ് പരിപാടിയെന്നും കൂട്ടിച്ചേർത്തു.

No comments