നീലേശ്വരം പള്ളിക്കര സ്വദേശി ആകാശ് (23) ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.
ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കണ്ണന്റെയും സിന്ധുവിന്റെയും മകനാണ് ആകാശ്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഏക സഹോദരൻ: അഭിരാം (എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി). മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും.
No comments