സബ് എഡിറ്ററായി പോകുന്ന റഹനാസ് മടിക്കൈക്ക് കാഞ്ഞങ്ങാട് പ്രസ്ഫോറം യാത്രയയപ്പ് നൽകി.
ദേശാഭിമാനി കാഞ്ഞങ്ങാട് ന്യൂസ് ബ്യൂറോയിൽ നിന്ന് തിരുവനന്തപുരം യൂണിറ്റിലേക്ക് സബ് എഡിറ്റർ ആയി സ്ഥലം മാറിപ്പോകുന്ന റഹനാസ് മടിക്കൈക്ക് കാഞ്ഞങ്ങാട് പ്രസ്ഫോറം യാത്രയയപ്പ് നൽകി.
സിബിഎസ്ഇക്ക് കീഴിലെ ഐഎസ്ഇടി മത്സരപരീക്ഷയിലെ വിജയി ജാസിം ഫസൽ, എൽഎസ്എസ് സ്കോളർഷിപ് ജേതാവ് ഉത്ര ജാനകി എന്നിവർക്ക് അനുമോദനവുമൊരുക്കി. കാഞ്ഞങ്ങാട് പ്രസ്ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറർ ഫസലു റഹ്മാൻ നന്ദിയും പറഞ്ഞു. മാനുവൽ കുറിച്ചിത്താനം, ടി.മുഹമ്മദ് അസ്ലം, പി.പ്രവീൺ കുമാർ, ഇ.വി. വിജയൻ, കെ.എസ്. ഹരി, അനിൽ പുളിക്കാൽ, റഹനാസ് മടിക്കൈ, കെ.ജയരാജ്, സജേഷ് അടമ്പിൽ, ജോയി മാരൂർ എന്നിവർ പ്രസംഗിച്ചു.
No comments