കാസറഗോഡ് ജില്ലാ സ്കൂൾ യോഗ ഒളിമ്പ്യാഡ് മെയ് 22 ന് കാഞ്ഞങ്ങാട്.
കാസറഗോഡ് ജില്ലാ സ്കൂൾ യോഗ ഒളിമ്പ്യാഡ് മെയ് 22 ന് കാഞ്ഞങ്ങാട് മേലാങ്കോട്ട് എ. സി.കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിൽ നടക്കും.
6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കും 9, 10 ക്ലാസുകൾക്കും 2 വിഭാഗങ്ങളിലായാണ് മത്സരം. മത്സരദിവസം രാവിലെ 9 നും 10 മണിക്കും ഇടയിലാണ് രജിസ്ട്രേഷൻ. പങ്കെടുക്കുന്ന കുട്ടികൾ ഹെഡ് മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും കൊണ്ടുവരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.സുരേന്ദ്രൻ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9847563289, 8606236253.
No comments