Breaking News

മധുരമൂറും മാമ്പഴ വൈവിധ്യവുമായി മലബാർ മാംഗോ ഫെസ്റ്റ് മധുരം 2024 തുടങ്ങി.

മധുരമൂറും മാമ്പഴ വൈവിധ്യവുമായി മലബാർ മാംഗോ ഫെസ്റ്റ് മധുരം 2024 പടന്നക്കാട് കാർഷിക കോളേജിൽ തുടങ്ങി. 
കാർഷിക കോളേജ് യൂണിയൻ ആണ് സംഘാടകർ. കാസറഗോഡ് നിർമിതികേന്ദ്ര ജനറൽ മാനേജർ ഇ.പി.രാജ്മോഹൻ മാമ്പഴമേള ഉദ്ഘാടനം ചെയ്തു. കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര മുഖ്യാതിഥിയായി. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അഹല്യ സജീവ് അധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.ഡി.സജിതാറാണി അധ്യക്ഷത വഹിച്ചു. ജിസി മെമ്പറും സോയിൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ.പി. നിതീഷ്, ജിസി മെമ്പർ എസ്.സമ്പത്ത്, ഇടിസി മഞ്ചേശ്വരം ഹെഡ് ഡോ.ബി. രമേശ, ഹൊസ്ദുർഗ് എക്‌സൈസ് ഇൻസ്പെക്ടർ എ.ജി.തമ്പി, എസ്എഫ്ഐ പടന്നക്കാട് കാർഷിക കോളേജ് യൂണിറ്റ് സെക്രട്ടറി എം.കെ. ജിതിൻ എന്നിവർ പ്രസംഗിച്ചു.

No comments