Breaking News

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന പ്രതി പിടിയിലെന്നു സൂചന.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്സ്വർണാഭരണം കവർന്ന പ്രതി പിടിയിലെന്നു സൂചന.ബുധനാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിൽ കയറി പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ പീഡിപ്പിച്ച ശേഷം 13,000 രൂപ വില വരുന്ന കമ്മൽ ഊരിയെടുത്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു വെന്നാണ് കേസ്. പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള 30 കാരനാണ് പിടിയിലുള്ളതെന്നാണ് സൂചന. യുവാവ് പുലർച്ചെ 3 മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപത്തുകൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിരുന്നു. ലഹരിക്കടിമയാണ് യുവാവെന്നും സൂചനയുണ്ട്. സംഭവം നടന്നതിന് പിന്നാലെ സമീപം താമസിക്കുന്ന ലഹരിക്കടിമപ്പെട്ട ചിലരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ തന്നെയാണ് ഇപ്പോൾ പ്രതിയെന്ന് തിരിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.

No comments