Breaking News

കാസറഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.67 കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ.

കാസറഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.67 കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ.
ബാങ്ക് സെക്രട്ടറി രതീഷിന്റെ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളികളായ നെല്ലിക്കാട്ടെ അനിൽ കുമാർ, ഏഴാംമൈലിലെ അബ്ദുൽ ഗഫൂർ, ബേക്കൽ മൗവ്വലിലെ അഹമ്മദ് ബഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് മൂവരും പിടിയിലായത്. ബാങ്കിൽ നിന്ന് രതീഷ് എടുത്തു കൊണ്ടുപോയ സ്വർണം പണയം വച്ചത് ഇവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രതീഷിന് ഇവർ പണം കൈമാറിയതിന്റ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനയുണ്ട്. മുഖ്യപ്രതിയെ പിടികൂടാനായിട്ടില്ല. അംഗങ്ങൾ അറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പാ തട്ടിപ്പാണ് സൊസൈറ്റി സെക്രട്ടറി കെ.രതീഷ് നടത്തിയത്. പിടിയിലായവർ ഇയാളിൽ നിന്ന് സ്വർണം വാങ്ങി ബന്ധുക്കളുടെയും മറ്റുo പേരിൽ പണയം വച്ചത്. ഇടപാട് നടത്തിയ ജബ്ബാറും രതീശനൊപ്പം കർണാടക ഹാസനിൽ ആണെന്നാണ് വിവരം.

No comments