Breaking News

എസ്എസ്എൻസി 100% നീലേശ്വരം രാജാസിന് ഹാട്രിക്

എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിന് 100 % വിജയം.
തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം.
49 പേർ മുഴുവൻ എ പ്ലസ് നേടി. 315 വിദ്യാർത്ഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയത്.  ഇതിൽ 148 പേർ ആൺകുട്ടികളും 167 പേർ പെൺകുട്ടികളുമാണ്. തുടർച്ചയായ വർഷമാണ് 100 % വിജയം നേടിയത്. വിജയികളെയും അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ സ്കൂൾ അധികൃതർ എന്നിവരെ നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. ഭാർഗവി അഭിനന്ദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കല ശ്രീധർ, പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന, മദർ പിടിഎ പ്രസിഡന്റ് ശുഭപ്രകാശ് എന്നിവരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

No comments