Breaking News

പുസ്തക ചർച്ച നാളെ

ലോക പുസ്തക ദിനമായ നാളെ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലെ വെളിച്ചം വായന ഇടത്തിൽ പുസ്തക ചർച്ച നടത്തും.
വൈകുന്നേരം 5 മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും സാംസ്കാരിക പ്രഭാഷകയും അഭിനേത്രിയുമായ സി.പി.ശുഭ ടീച്ചർ ഞാൻ നുജൂദ് വയസ് 10 വിവാഹമോചിത എന്ന പുസ്തകത്തിൻ്റെ വായനാനുഭവം പങ്കുവയ്ക്കും. വായനക്കാർക്കും പുസ്തകാസ്വാദകർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് വെളിച്ചം വായന ഇടം കോ- ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അറിയിച്ചു.

No comments