കുരുന്ന് തെയ്യം കലാകാരന്മാർക്ക് അനുമോദനം.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിങ്ങാട്ട് തറവാട് പ്രതിഷ്ഠാ ദിനത്തിൽ കുരുന്ന് തെയ്യം കലാകാരന്മാർക്ക് അനുമോദനം.
പ്രമുഖ തെയ്യം കലാകാരൻ ബിജു പണിക്കരുടെയും കവിതയുടെയും മക്കളായ ധ്യാൻ ചന്ദ്രൻ, ധാരുക്ക് ചന്ദ്രൻ, പ്രിയേഷ് പണിക്കരുടെയും ഷജനയുടെയും മകൻ ഋഗ്വേദ് എന്നിവർക്കാണ് അനുമോദനമൊരുക്കിയത്. ഈയിടെ കരിങ്ങാട്ട് തറവാട്ടിൽ നടന്ന കളിയാട്ടത്തിൽ മൂവരും ചെണ്ടവാദ്യത്തിൽ മികവ് തെളിയിച്ചിരുന്നു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ധ്യാനും ധാരുക്കും നീലേശ്വരം പള്ളിക്കര സെൻ്റ് ആൻസ് എയുപി സ്കൂളിലും ഋഗ്വേദ് ചീമേനി ഗവ.ഹയർസെക്കൻ്ററി സ്കൂളിലുമാണ് പഠിക്കുന്നത്. ഇന്നു രാവിലെ തറവാട് സന്നിധിയിൽ നടന്ന ചടങ്ങിൽ മൂവരെയും ഉപഹാരം നൽകി അനുമോദിച്ചു. തറവാട് ഭാരവാഹികൾ, അംഗങ്ങൾ, ധ്യാൻ, ധാരുക്ക്, ഋഗ്വേദ് എന്നിവരുടെ മാതാപിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രതിഷ്ഠാദിനാഘോഷ ഭാഗമായി തറവാട്ടിൽ ഗണപതി ഹോമവും വിശേഷാൽ പൂജകളുമുണ്ടായി.
No comments