പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കാഞ്ഞങ്ങാട് യൂണിവേഴ്സൽ കോളേജ് സിൽവർ ജൂബിലി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
വിനോദ് ആലന്തട്ട, പി.വി.ഷാജികുമാർ, വത്സൻ പിലിക്കോട് എന്നിവരാണ് പുരസ്കാര ജേതാക്കൾ. ദൃശ്യമാധ്യമ രംഗത്തെ മികവിനാണ് വിനോദ് ആലന്തട്ടക്ക് പുരസ്കാരം നൽകുന്നത്. സാഹിത്യ രംഗത്തെ സക്രിയ ഇടപെടൽ പി.വി. ഷാജികുമാറിനെയും സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനകൾ വത്സൻ പിലിക്കോടിനെയും പുരസ്കാരത്തിനർഹരാക്കി. 10,000 രൂപയും അഗസ്ത്യാർജുനൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം. യൂണിവേഴ്സൽ കോളേജ് മാനേജർ സുരേഷ് കുമാർ പുല്ലൂർ, വിജേഷ് കാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ കൂവപ്പൊയിൽ, ജോയിഷ് മുത്തു എന്നിവർ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ മൂവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും. ആഘോഷ പരിപാടികൾ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സൽ കോളേജ് പ്രിൻസിപ്പൽ ഗോപാലൻ അട്ടക്കാട്ട് അധ്യക്ഷത വഹിക്കും. കവി ഗണപൂജാരി മുഖ്യ പ്രഭാഷണം നടത്തും. നാടൻ പാട്ട് കലാകാരി ജയരഞ്ജിത മുഖ്യാതിഥിയാകും.
No comments