Breaking News

എൽ ഡി എഫ് തിരെഞ്ഞെടുപ്പ് റാലി

ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കണൊ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് പ്രകാശ് കാരാട്ട്. നീലേശ്വരം പാലസ് ഗ്രൗണ്ടിൽ എൽഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വേഛാധിപത്യ ഭരണമാണ് ബി ജെ പി ആഗ്രഹിക്കുന്നത്. അതു കൊണ്ട് ജനാധിപത്യ ബോധമുള്ള മുഴുവൻ പൗരന്മാരും ബിജെപി കെതിരെ വിധിയെഴുതാൻ തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കണം. ന്യൂനപക്ഷങ്ങളെ മുഴുവൻ രണ്ടാംകിട പൗരന്മാരായി കാണുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടത് രാജ്യം ഈ രീതിയിൽ നിലനിൽക്കാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സിപിഐ നേതാവ് പി. വിജയകുമാർ അധ്യക്ഷനായി. എംഎൽഎമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, മുതിർന്ന സിപിഎം നേതാവ് പി. കരുണാകരൻ, കെ.പി. സതീഷ് ചന്ദ്രൻ, സാബു അബ്രാഹം എം .രാജൻ, സി.പി.ബാബു, പ്രൊഫ.കെ. പി. ജയരാജൻ, ടി.വി.ശാന്ത, പി.പി.മുഹമ്മദ് റാഫി, കുര്യാക്കോസ് പ്ലാപ്പറമ്പൻ, വി.വി.കൃഷ്ണൻ, കരീം ചന്തേര, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഷംസുദ്ദീൻ അരിഞ്ചിര സുരേഷ് പുതിയടത്ത്, കെ.എം.ബാലകൃഷ്ണൻ, രതീഷ് പുതിയ പുരയിൽ എന്നിവർ പ്രസംഗിച്ചു. കരുവക്കൽ ദാമോദരൻ സ്വാഗതം പറഞ്ഞു.

No comments