Breaking News

യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ട് അഭ്യർത്ഥിച്ച് മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രചാരണം

യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ട് അഭ്യർത്ഥിച്ച് നീലേശ്വരം നഗരത്തിൽ മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി.
നഗരത്തിലെ മുഴുവൻ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ലഘുലേഖയും പ്രചാരണ നോട്ടീസും നൽകി വോട്ട് അഭ്യർത്ഥിച്ചു. നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് കെ.എം.ശ്രീജ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അനൂപ് ഓർച്ച തുടങ്ങിയവർ പ്രസംഗിച്ചു. മാർക്കറ്റ് ജങ്ഷൻ മുതൽ കോൺവെൻ്റ് ജങ്ഷൻ വരെയുള്ള മുഴുവൻ കടകളിലും മഹിളാ കോൺഗ്രസ് പ്രവർത്തകർ കയറിയിറങ്ങി. മഹിളാ കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് പ്രസിഡൻ്റ് ഇ.എൻ. പത്മാവതി, മണ്ഡലം സെക്രട്ടറി ജസിത, ട്രഷറർ ഒ.കെ. സതി, നീലേശ്വരം നഗരസഭ കൗൺസിലർ പി. ബിന്ദു, കെ.ഗീതാ റാവു, സൗമ്യ, സത്യഭാമ, രതികല തുടങ്ങിയവർ നേതൃത്വം നൽകി.

No comments