Breaking News

കലശ മഹോത്സവം തുടങ്ങി

വെള്ളിക്കോത്ത് അയക്കിവീട് തറവാട് പുന:പ്രതിഷ്ഠാ കലശ മഹോത്സവം തുടങ്ങി.
ചടങ്ങുകൾക്ക് തുടക്കം കുറിച്ച് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായരെ ആചാര്യ വരവേൽപ്പ് നൽകി സ്വീകരിച്ചാനയിച്ചു. തുടർന്ന് താന്ത്രിക ചടങ്ങുകളും തുടങ്ങി. താന്ത്രിക കർമങ്ങൾ ശനിയാഴ്ചയും തുടരും. 21 ന് ഞായറാഴ്ച രാവിലെ 7.39 നും 9.42 നും മധ്യേയാണ് പ്രതിഷ്ഠാ ചടങ്ങ്. തുടർന്ന് പ്രസാദവിതരണം. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടാകും.

No comments