കുടുംബയോഗം ചേർന്നു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ - ബിഎസ്എൻഎൽഇയു കാസറഗോഡ് - നീലേശ്വരം ബ്രാഞ്ച് സംയുക്ത കുടുംബയോഗം നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്നു.
സാംസ്കാരിക പ്രവർത്തകൻ ജയചന്ദ്രൻ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് യോഗം യൂണിയൻ ജില്ലാ സെക്രട്ടറി പി.പി.രാമദാസ് ഉദ്ഘാടനം ചെയ്തു. എം.രവി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന വി.രമണിക്ക് സംഘടന ഏർപ്പെടുത്തിയ ഉപഹാരം അയിലേന്ത്യാ പ്രവർത്തക സമിതി അംഗം പി.മനോഹരൻ സമ്മാനിച്ചു. എഐബിഡിപിഎ സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രമാദേവി ഷാൾ അണിയിച്ചു. സി.വിജയൻ, കെ.വി. കൃഷ്ണൻ, എം. ബാലകൃഷ്ണൻ, സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. വി.എ.ജോഷി സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
No comments