Breaking News

രണ്ടാഘട്ട പര്യടനം തുടങ്ങി

യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ്റെ തൃക്കരിപ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി. നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കാസറഗോഡ് ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ, കെപിസിസി സെക്രട്ടറി എം.അസിനാർ, കരിമ്പിൽ കൃഷ്ണൻ, കെ.വി.ഗംഗാധരൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, മാമുനി വിജയൻ, വി.കെ. പി. ഹമീദലി, വി.കെ. കെ. ബാവ, ടി.സി.എ. റഹ്മാൻ, മിനി ചന്ദ്രൻ, മഡിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, ഇ.എം. കുട്ടി ഹാജി, എറുവാട്ട് മോഹനൻ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി.കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

No comments