Breaking News

അനധികൃത വോട്ട് തള്ളൽ നീലേശ്വരത്തും

അന്തരിച്ച മകനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ച പിതാവിൻ്റെ വോട്ടും തള്ളി.....!
നീലേശ്വരം ചിറപ്പുറം ആറാം ബൂ ത്തിലെ 234-ാം നമ്പർ വോട്ടർ ആയ എൻ. കുഞ്ഞബ്ദുള്ള (85) യുടെ വോട്ടാണ് തള്ളിയത്. ഏപ്രിൽ 26 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന വോട്ടർ പട്ടികയിലാണ് കുഞ്ഞബ്ദുള്ളയുടെ പേര് ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ടത്. മരിച്ചെന്ന് കരുതി വോട്ട് തള്ളിയതിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം. വോട്ടെടുപ്പ് ദിവസം അടുക്കവെ ഇത്തരത്തിൽ നിരവധി പേർക്ക് സമ്മതിദാനാവകാശം നഷ്ടപ്പെട്ടതായി ബൂത്ത് ഏജൻ്റുമാർ പറയുന്നു.

No comments