Breaking News

തീയ മഹാസഭ പ്രതിഷേധം

മലബാറിലെ പ്രബല സമുദായമായ തീയ സമുദായത്തിന്റെ ക്ഷേത്രങ്ങൾ, കാവുകൾ, മുത്തപ്പൻ മടപ്പുരകൾ എന്നിവിടങ്ങളിലെ  ആചാരാനുഷ്ഠാനങ്ങൾ തകർക്കാനും രാഷ്ട്രീയവൽകരിക്കുവാനുമുള്ള നീക്കം അവസാനിപ്പിക്കണമെന്ന് തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിൽ തീയ സമുദായത്തിന്റെ ഏറ്റവും പ്രബല ക്ഷേത്രങ്ങളിൽ ഒന്നായ കുഞ്ഞിമംഗലം മല്ലിയോട്ട്, പാലോട്ട് കാവിൽ കുറെ നാളുകൾ ആയി ആചാര, അനുഷ്ഠാനങ്ങളെ അട്ടിമറിച്ചു കൊണ്ട് രാഷ്ട്രീയ അജണ്ടകൾ നടപ്പിൽ വരുത്തുവാനുള്ള ശക്തമായ നീക്കം നിരന്തരം നടക്കുന്ന വാർത്തകൾ ഏറെ ആശങ്കയോടെ ആണ്  വിശ്വാസികൾ കാണുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.  ഇത്തരം ഗൂഢനീക്കങ്ങളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്മാറണമെന്നും തീയ സമുദായത്തിനും ഇതര സമുദായ ക്ഷേത്രങ്ങളിലേതു പോലെ സ്വതന്ത്രമായി ആചാരങ്ങൾ നടത്തുവാൻ കഴിയണമെന്നും ഇല്ലെങ്കിൽ  ശക്തമായ സമര പരിപാടികൾക്ക് തിയ്യ മഹാസഭ നേതൃത്വം നൽകുമെന്നും ഗണേഷ് അരമങ്ങാനം മുന്നറിയിപ്പ് നൽകി. പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുര സമാനമായ രാഷ്ട്രീയ കടന്നുകയറ്റത്തിലൂടെ സംഘർഷാന്തരീക്ഷം ഉണ്ടാക്കിയതിനെ തുടർന്ന്  മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അത് പോലെ തീയ സമുദായ ശ്മശാനങ്ങളെ പൊതു ശ്മശാനങ്ങൾ ആക്കുവാനുള്ള അട്ടിമറി നീക്കവും പല സ്ഥലത്തും പുരോഗമിക്കുന്നു. ഇതൊക്കെ ഉടൻ അവസാനിപ്പിക്കണമെന്നും തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.

No comments