ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് സിവിൽ പോലീസ് ഓഫീസർ
ആത്മഹത്യയ്‌ക്കൊരുങ്ങി കാര്യങ്കോട് പാലത്തിന് സമീപമെത്തിയ മധ്യവയസ്കനെ പിന്തിരിപ്പിച്ച നീലേശ്വരം പോലീസിലെ സിവിൽ പോലീസ് ഓഫീസർ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
ഇന്ന് രാവിലെ തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന് നീലേശ്വരത്തേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സിപിഒ, ഒവി.ഷജിൽ കുമാറാണ് കാര്യങ്കോട് പാലത്തിന് സമീപം 50 വയസ് പ്രായം തോന്നിക്കുന്നയാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടത്. വാഹനം നിർത്തി സംസാരിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞ ഇയാൾ ആത്മഹത്യക്കൊരുങ്ങിയാണ് ഇവിടെ എത്തിയതെന്ന് സമ്മതിച്ചത്. ഷജിൽകുമാർ സ്വന്തം വാഹനത്തിൽ ഇദ്ദേഹത്തെ നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സിഐ, കെ.വി.ഉമേശൻ, സ്റ്റേഷൻ പിആർഒ, കെ.പി.പ്രദീപ്, റൈറ്റർ എം.മഹേന്ദ്രൻ എന്നിവർ ഷജിൽ കുമാറിൻ്റെ സാന്നിധ്യത്തിൽ ഇദ്ദേഹത്തോട് സംസാരിച്ചു. മക്കളെ വിളിച്ചു വരുത്തി കൂടെ പറഞ്ഞയക്കുകയും ചെയ്തു. തക്ക സമയത്ത് വിഷയത്തിൽ ഇടപെട്ട ഷജിൽ കുമാറിനെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും അനുമോദിച്ചു.
No comments