Breaking News

നീലേശ്വരം നഗരസഭാ പര്യടനം തുടങ്ങിയത് പടിഞ്ഞാറ്റം കൊഴുവലിൽ

കാസറഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ താങ്കളാല് നീലേശ്വരം നഗരസഭയിൽ നടത്തിയ പ്രചാരണ പര്യടനം തുടങ്ങിയത് പടിഞ്ഞാറ്റം കൊഴുവലിൽ നിന്ന്.
പൊതുജന വായനശാലയ്ക്ക് സമീപം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പര്യടനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ചെയർമാൻ എ.ജി.സി ബഷീർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം. അസിനാർ, കാസറഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.  നീലേശ്വരം മുൻസിപ്പൽ യുഡിഎഫ് കൺവീനർ എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു.

No comments