Breaking News

സംഘാടക സമിതി രൂപീകരിച്ചു

സിപിഎം നീലേശ്വരം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസായ എകെജി മന്ദിരം മെയ് 12 ന് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിന്റെ സ്വാഗത സംഘം ഓഫീസ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി അജേഷ് മൂലപ്പള്ളി, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ കെ.രവീന്ദ്രൻ, പി.വി. അനീഷ് എന്നിവർ പ്രസംഗിച്ചു. ഓഫീസ് ഉദ്ഘാടന നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം, നാടൻകലാ മേള, സംഗീത ശിൽപം, തെരുവ് നാടകം, നാട്ടുകലാ കൂട്ടായ്മ എന്നിവയുണ്ടാകും.

No comments