കായികപരിശീലനം നാളെ മുതൽ
കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ കായിക പരിശീലനം നാളെ നീലേശ്വരം ചിറപ്പുറത്തെ നഗരസഭാ മിനി സ്‌റ്റേഡിയത്തിൽ തുടങ്ങും.
ഫുട്ബോൾ, റഗ്ബി എന്നീ ഇനങ്ങളിൽ 7 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം. കേരള സ്പോർട്സ് കൗൺസിൽ ഏപ്രിൽ 6 ന് കണ്ണൂരിൽ നടക്കുന്ന സോണൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന 7,8, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക കായികക്ഷമതാ പരിശീലനവും നൽകും. താൽപര്യമുള്ള കായിക താരങ്ങൾ വൈകുന്നേരം 4 മണിക്ക് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് മനോജ് പള്ളിക്കര അറിയിച്ചു. ഫോൺ: 9495006258.
No comments