ജനാധികാര സദസ് ഒരുക്കി
കാസറഗോഡ് ജില്ലാ സർവോദയ മണ്ഡലം നീലേശ്വരത്ത് ജനാധികാര സദസ് ഒരുക്കി.
ഉപ്പ് സത്യാഗ്രഹ വാർഷികത്തോടനുബന്ധിച്ച് ഉപ്പും അധികാരവും ജനങ്ങളുടേതായിരിക്കണം എന്ന സന്ദേശത്തോടെയാണ് സദസ് ഒരുക്കിയത്. എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. ഡോ. ടി. എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രമോദ് വേലാശ്വരം, എൻ.സുകുമാരൻ, സി.രാഘവൻ, എം. അദ്വൈത് എന്നിവർ പ്രസംഗിച്ചു. ടി.കെ. ഗീതമ്മ സ്വാഗതവും ഇ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.
No comments