Breaking News

ഇഫ്താർ മീറ്റും റിലീഫ് വിതരണം നടത്തി

നീലേശ്വരം കോട്ടപ്പുറത്ത് ഇഫ്താർ മീറ്റും അരലക്ഷം രൂപയുടെ റമസാൻ റിലീഫ് വിതരണവും നടത്തി.
മഹ്ളറത്തുൽ ബദരിയ മജ്ലിസും ഇതോടനുബന്ധിച്ചു നടന്നു.  കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പുറം യൂണിറ്റ്, എസ്.വൈ.എസ്, എസ് എസ്എഫ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. എൻ.പി.അബ്ദുൾ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബീവി ഫാത്തിമ അക്കാദമി പ്രിൻസിപ്പൽ സക്കരിയ അസ്ഹനി പ്രാർത്ഥന നടത്തി. അനാഥ കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രം, സാമ്പത്തിക സഹായം എന്നിവ കേരള മുസ്ലിം
ജമാഅത്ത് കാസറഗോഡ് ജില്ലാ സെക്രട്ടറി വി.സി.അബ്ദുള്ള സഅദി, പെരുന്നാൾ കിറ്റുകൾ നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, നിർധന രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്ഘാടനം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി അംഗം കെ.പി. ശാഹി എന്നിവർ നിർവഹിച്ചു. കെ.പി. മൊയ്തു ഹാജി, കെ.പി. സമീർ, നാസർ തലയ്ക്കൽ, ഫാറൂഖ് പെരുമ്പ, സ്വാലിഹ് ഹാജി എന്നിവർ പ്രസംഗിച്ചു. ഇസ്ഹാഖ് കോട്ടപ്പുറം സ്വാഗതവും അഫ്സൽ ഇടക്കാവിൽ നന്ദിയും പറഞ്ഞു. പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് അരലക്ഷം രൂപയുടെ റിലീഫ് വിതരണം നടത്തിയത്.

No comments