Breaking News

ആരും പത്രിക പിൻവലിച്ചില്ല : സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു

ലോക്‌സഭാ തിരഞ്ഞടുപ്പിൽ നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ട നിശ്ചിത സമയപരിധിക്കകം സ്ഥാനാർത്ഥികൾ ആരും പത്രിക പിൻവലിച്ചില്ല.
ഇതോടെ സൂക്ഷ്മപരിശോനയ്ക്കു ശേഷം അവശേഷിച്ച 9 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. ഇവർക്ക് വരണാധികാരിയായ കലക്ടർ കെ. ഇമ്പശേഖർ ഇവർക്ക് തിരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ചു.
സ്ഥാനാർത്ഥി, പാർട്ടി, അനുവദിച്ച ചിഹ്നം എന്ന ക്രമത്തിൽ: എം.എൽ.അശ്വിനി- ഭരതീയ ജനതാ പാർട്ടി- താമര, എം.വി. ബാലകൃഷ്ണൻ മാസ്റ്റർ- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- ചുറ്റിക അരിവാൾ നക്ഷത്രം, രാജ് മോഹൻ ഉണ്ണിത്താൻ -
 ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈ, എം.സുകുമാരി- ബഹുജൻ സമാജ് പാർട്ടി - ആന, 
അനീഷ് പയ്യന്നൂർ ( സ്വതന്ത്രൻ) -ഓട്ടോറിക്ഷ, 
എൻ കേശവനായക് - സ്വതന്ത്രൻ) -കരിമ്പു കർഷകൻ, 
എൻ. ബാലകൃഷ്ണൻ - (സ്വതന്ത്രൻ)- ചെസ് ബോർഡ്, കെ. മനോഹരൻ- (സ്വതന്ത്രൻ)- ബാറ്റ്, കെ.ആർ. രാജേശ്വരി- ( സ്വതന്ത്ര )- സൈക്കിൾ പമ്പ്.

No comments