Breaking News

പുളിമാനിനെ രക്ഷപ്പെടുത്തി

മടിക്കൈ മൂന്നുറോഡ് മണിമുണ്ടയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണ പുള്ളിമാനിനെ രക്ഷപ്പെടുത്തി കമ്പല്ലൂർ വനത്തിൽ വിട്ടു.
ഇന്നു രാവിലെ 8 മണിയോടെയാണ് ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ പുള്ളിമാൻ വീണത്. കിണറ്റിൽ നിന്ന് ശബ്ദം കേട്ട് നോക്കിയ സ്ഥലം ഉടമയാണ് കിണറ്റിൽ പുള്ളിമാനെ കണ്ടത്. നാട്ടുകാർ വിവരം നൽകിയതോടെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് വനപാലകർ എത്തി മാനിനെ പിടി കൂടി കമ്പല്ലൂരിൽ കൊണ്ടുപോയി കാട്ടിൽ വിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, വൈശാഖ്, യദു കൃഷ്ണൻ, അനശ്വര, ആതിര, അരുൺ, നവീൻ, സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ  എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. വീഴ്ചയിൽ മാനിന് കാര്യമായി പരിക്കേറ്റില്ലെന്ന് വനപാലകർ പറഞ്ഞു. അടുത്തിടെ സമീപത്ത് കാട്ടുപോത്ത് കിണറ്റിൽ വീണിരുന്നു. ഇതിനെ രക്ഷപ്പെടുത്തി മയക്കുവെടി വച്ച് പിടികൂടി കാട്ടിൽ വിട്ടെങ്കിലും പിന്നീട് ചത്തുപോവുകയായിരുന്നു.

No comments