Breaking News

വനിതാ സ്വയംസഹായ സംഘം രൂപീകരിച്ചു

നീലേശ്വരം കറുത്തഗേറ്റ് പരിസരത്ത് കാരുണ്യ വനിതാ സ്വയം സഹായ സംഘം രൂപീകരിച്ചു. 
10 വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന കാരുണ്യ പുരുഷ സ്വയം സഹായസംഘത്തിന് കീഴിലാണ് വനിതാസംഘം രൂപീകരിച്ചത്. സംഘത്തിൻ്റെ യോഗം എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണിക്ക് വൈഎസ്എസ് ഓഫീസിൽ ചേരും. രൂപീകരണ യോഗത്തിൽ ഉദയൻ അധ്യക്ഷത വഹിച്ചു. കെ.എം. സന്തോഷ് സ്വാഗതവും ശ്രുതി രാജേഷ് നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: സജിത ഹരീഷ് (പ്രസി), രജിത ഉദയൻ (വൈ. പ്രസി), ശ്രുതി രാജേഷ് (സെക്ര), അശ്വതി രതീഷ് (ജോ. സെക്ര), പ്രജിത സന്തോഷ് (ട്രഷ).

No comments