Breaking News

അനുമോദനമൊരുക്കി

നീലേശ്വരം കോട്ടപ്പുറം നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഹിഫ്ള്ൽ ഖുർആൻ കോളേജ് വിദ്യാർത്ഥികൾക്ക് അനുമോദനമൊരുക്കി.
പെരുന്നാൾ ലീവ് യാത്രയയപ്പും നൽകി. ആഴ്ചതോറുമുള്ള വനിതാ ഹദീസ് ക്ലാസിനോട അനുബന്ധിച്ചായിരുന്നു പരിപാടി. ട്രസ്റ്റ് ഭാരവാഹികളായ കെ.പി.മൊയ്തു ഹാജി, എ.പി. അബ്ദുല്ല ഹാജി, മമ്മു കോട്ടപ്പുറം, സ്ഥാപനത്തിലെ അധ്യാപകരായ അബ്ദുൽ റഹ്മാൻ അഷ്റഫി ഇച്ചിലംകോട്, ഹാഫിള് റഫീഖ് ഉസ്താദ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ പഠനത്തിനൊപ്പം 5 വർഷം എടുക്കുന്ന ഹിഫ്ള് പഠനം 20 മാസം കൊണ്ട് പൂർത്തിയാക്കിയ ഹാഫിള് അബ്ദുറഹ്മാൻ ഹാദി, ജില്ലാതല ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് നേടിയ പടന്നയിലെ മുഹമ്മദ് സലീത്ത് എന്നിവരെയും സമ്മാനങ്ങളും ഉപഹാരവും നൽകി അനുമോദിച്ചു. പ്രതിവാര വനിതാ ഹദീസ് ക്ലാസിൽ ശഅബാൻ മാസത്തിൽ കൂടുതൽ സ്വലാത്തും റമസാനിൽ കൂടുതൽ ഖത്തമുൽ ഖുർആനും പൂർത്തീകരിച്ചവർക്കും സമ്മാനങ്ങൾ നൽകി.

No comments